Advertisment

കോവിഡ് രണ്ടാം തരംഗം; മുതിർന്ന പൗരന്‍മാർ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

New Update

കോവിഡ് രണ്ടാം തരംഗം അതിശക്തമായി ആഞ്ഞടിക്കുന്ന സാഹചര്യമാണല്ലോ. കഴിഞ്ഞ തവണ പ്രായമുള്ള വ്യക്തികളെ റിവേർസ് ക്വാറന്റീൻ വഴി നമ്മൾക്ക് സംരക്ഷിക്കാൻ ഒരു പരിധിവരെ സാധിച്ചു. പക്ഷേ നിയന്ത്രണങ്ങൾ മാറിയതും, വാക്സീൻ എടുക്കാനും മറ്റു ചികിത്സകൾക്കും പ്രായമായവർ പുറത്തിറങ്ങുന്ന ഈ സാഹചര്യത്തിൽ നമ്മൾ കൂടുതൽ കരുതൽ അവർക്ക് നൽകേണ്ടതുണ്ട്. എന്തൊക്കെ കാര്യങ്ങളാണ് അവർ ശ്രദ്ധിക്കേണ്ടത്?

Advertisment

publive-image

∙ മുതിർന്ന പൗരന്മാരുടെ വാക്സിനേഷൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. എങ്കിലും പലരും ഇനിയും വാക്സീൻ എടുക്കാനുണ്ട്. അത്തരം ആളുകൾ കോവിൻ പോർട്ടൽ വഴി റജിസ്റ്റർ ചെയ്ത് ലഭിക്കുന്നതീയതിയിൽ ആദ്യ ഡോസ് വാക്സീൻ എടുക്കേണ്ടതാണ്.

∙ നിലവിൽ ആദ്യ ഡോസ് വാക്സീൻ എടുത്തവർ ഓൺലൈൻ ബുക്കിങ് വഴി രണ്ടാം ഡോസിന് അപ്പോയിന്റ്മെന്റ് എടുത്ത ശേഷം നിശ്ചിത സമയത്ത് വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തി രണ്ടാം ഡോസ് എടുക്കുക.

∙ കോവിഷീൽഡ് എടുത്തവർ ആറു മുതൽ എട്ട് ആഴ്ച വരെയുള്ള കാലയളവിലും കോവാക്സിൻ എടുത്തവർ നാലുമുതൽ ആറ് ആഴ്ച വരെയുള്ള കാലയളവിലും രണ്ടാം ഡോസ് എടുക്കേണ്ടതാണ്.

∙ വാക്സിനേഷൻ കേന്ദ്രങ്ങളിൽ കൃത്യമായി കൊവിഡ് പ്രോട്ടോകോൾ പാലിക്കുവാൻ ശ്രദ്ധിക്കുക.സാമൂഹിക അകലം പാലിക്കുക, മാസ്ക് കൃത്യമായി ഉപയോഗിക്കുക.

∙ പൊതുചടങ്ങുകളിലും ആൾക്കൂട്ടങ്ങളിലും പോകാതിരിക്കുക. കല്യാണങ്ങൾ തുടങ്ങിയവയിൽ ആളുകൾ കുറവാണെങ്കിൽ പോലും മുതിർന്ന പൗരന്മാർ പങ്കെടുക്കാതിരിക്കുന്നതാകും അഭികാമ്യം.

ആരാധനാലയങ്ങളിൽ പോകുന്നതും ഒഴിവാക്കണം.

∙ വീടുകളിൽ പുറത്തു പോയി വരുന്നവരുമായി സാധിക്കും വിധം അകലം പാലിക്കുക. സാധ്യമെങ്കിൽ വീടിനുള്ളിലും മാസ്ക് ധരിക്കുക.

∙ കൂടെ താമസമില്ലാത്ത മക്കൾ, പേരക്കുട്ടികൾ, മറ്റു ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരോട് ഫോൺ വഴി ബന്ധം പുലർത്തുക, വിഡിയോ കാൾ വഴി പരസ്പരം കാണുക, നല്ല കാര്യങ്ങൾ സംസാരിക്കുക.

∙ ധാരാളം വെള്ളം കുടിക്കുക. സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുക. പതിവായി ചെയ്യുന്ന വ്യായാമങ്ങൾ വീടിനുള്ളിലും തുടരുക.

COVID HEALTH
Advertisment