പ്രകാശ് നായര്‍ മേലില
Updated On
New Update
ഡൽഹിയിലെ രാധാസ്വാമി സത്സംഗ് പരിസരത്ത് 10000 ബെഡ്ഡുകളുള്ള ലോകത്തെ ഏറ്റവും വലിയ കോവിഡ്
ആശുപത്രി " സർദാർ വല്ലഭ് ഭായ് പട്ടേൽ കോവിഡ് കെയർ സെന്റർ ഇന്നലെ ദില്ലി ലഫ്റ്റനൻറ് ഗവർണ്ണർ അനിൽ ബൈജൽ ഉദ്ഘാടനം ചെയ്തു.
Advertisment
ഇവിടെ വെന്റിലേറ്റർ ,ICU ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 1000 ബെഡ്ഡുകളിൽ ഓക്സിജൻ നൽകാനായുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
ഇതുകൂടാതെ സൈന്യത്തിന്റെ നേതൃത്വത്തിൽ Defence Research and Development Organisation (DRDO) ഡൽ ഹിയിലെ ഛത്തർപൂരിൽ 1000 ബെഡ്ഡ് ഉള്ള മറ്റൊരു കോവിഡ് സെന്ററും നിർമ്മിച്ചത് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു.
ഇതോടുകൂടി ഡൽഹിയിൽ കോവിഡ് രോഗികൾക്കുള്ള ബെഡ്ഡുകളുടെ ലഭ്യത ആവശ്യാനുസരണം ഉയർന്നിരിക്കുന്നു എന്ന് പറയാം.