കോവിഡ്: സൗദിയില്‍ മരണം അഞ്ഞൂറ് കടന്നു കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം ഭേദമായവരുടെ എണ്ണം 3559 പേര്‍, ആകെ രോഗബാധിതര്‍ 85,261

ജയന്‍ കൊടുങ്ങല്ലൂര്‍
Sunday, May 31, 2020

റിയാദ്: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1877 ഇതോടെ മെയ്‌ 31 വരെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 85,261 ആയി, മരണ നിരക്ക് ഇന്ന്‍ 23 പേരാണ് മരണത്തിന് കീഴടങ്ങിയത് ഇതോടെ അകെ മരണപെട്ടവര്‍ 503 ആയി ഉയര്‍ന്നു,

ഇന്ന് രോഗമുക്തരായവരുടെ എണ്ണത്തില്‍ ആശാവഹമായ കണക്കുകളാണ് പുറത്തുവന്നത് 3557 പേരാണ് രോഗമുക്തി നേടിയത് ഇതോടെ രാജ്യത്ത് കോവിഡ് ഭേദമായവരുടെ എണ്ണം 62,442 ആണ്, 22,316 പേര്‍ ചികിത്സയില്‍ കഴിയുന്നതായും. ആരോഗ്യ മന്ത്രാലയം ഇന്നു പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം ആറു മില്ല്യന്‍ കടന്നു. സൗദി അറേബ്യയില്‍ എട്ട് ലക്ഷം പേര്‍ക്ക് പരിശോധന പൂര്‍ത്തിയായപ്പോള്‍ മെയ്‌ 31 വരെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത് 83,215 ആണ് 72 ശതമാനം പേരും രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയ കണക്കുകള്‍ സൂചിപ്പിക്കുന്നു. സൗദിയില്‍ 164 പ്രദേശങ്ങളില്‍ കോവിഡ് ബാധ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.

ഇതുവരെ ലോകത്താകമാനം കോവിഡ് രോഗബാധിതരുടെ എണ്ണം അരക്കോടി പിന്നിട്ടു, (6,172,448) മരണസംഖ്യ മൂന്ന് ലക്ഷത്തി എഴുപതിനായിരം കടന്നു,) (371,182) ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ അമേരിക്കയില്‍ ആണ് പതിനഞ്ചു ലക്ഷത്തില്‍ അധികം പേര്‍ക്കാണ് രോഗം ബാധിച്ചത്. സ്പെയിന്‍, ബ്രിട്ടന്‍ , ഇറ്റലി, ബ്രസീല്‍ എന്നിവിടങ്ങളില്‍ രണ്ടര ലക്ഷത്തിലധികമാണ് രോഗബാധിതര്‍. ലോകത്താകമാനം അസുഖം ഭേദമായവര്‍ ഇരുപത്തിമൂന്ന് ലക്ഷം കടന്നു (2,743,918)

അതിനിടെ ഇന്നുമുതല്‍ സൗദിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ സ്വകാര്യസ്ഥാപനങ്ങള്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ഒഴിച്ച് എല്ലാ പൊതുഗതാഗത സംവിധാനങ്ങള്‍ ഇന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി കര്‍ശന കോവിഡ് ആരോഗ്യപരിപാലന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം അനുവദിച്ചിട്ടുള്ളത്.

ആരോഗ്യ മന്ത്രി ഒരു സ്വകാര്യ ചാനലില് നല്‍കിയ അഭിമുഖത്തില്‍ സൗദിയിലെ നിലവിലെ ഇളവുകളെ കുറിച്ച് തുറന്ന് പറഞ്ഞു. സൗദിയില്‍ രോഗബാധിതരുടെ എണ്ണം രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് കൈകാര്യം ചെയ്യുന്നതിലും അധികമായാൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തിരികെ കൊണ്ട് വരുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ വ്യക്തമാക്കി.
രാജ്യത്തെ മുൻപ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലേക്ക് പിന്മടങ്ങാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. എന്നാൽ നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവുകൾ തുടരാൻ അധികൃതരുടെ ബോധവൽക്കരണ ശ്രമങ്ങൾ ജനങ്ങൾ മനസ്സിലാക്കുകയും അനുസരിക്കുകയും വേണം.

അല്ലാത്ത പക്ഷം ഇളവുകൾ തുടരുന്നതിൽ പുനർവിചിന്തനം വേണ്ടി വരുമെന്നും നമ്മൾ എല്ലാവരും ഇപ്പോൾ ഒരു വഞ്ചിയിലാണ്. നമുക്കൊന്നിച്ച് മുന്നോട്ട് തുഴയാം. പൊതു സമൂഹത്തിന് നിയന്ത്രണങ്ങളോട് പ്രതിബദ്ധത ഇല്ലെങ്കിൽ നാം എവിടുന്ന് തുടങ്ങിയോ അവിടെ തന്നെ ചെന്ന് നിൽക്കുമെന്നും രാജ്യത്തെ ഓരോ ദിവസത്തെയും ആരോഗ്യാവസ്ഥ കർശനമായി നിരീക്ഷിച്ചു വരികയാണെന്നും. അൽ അറബിയ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോഗ്യ മന്ത്രി വെക്തമാക്കി.

×