സംസ്ഥാനത്ത് ലോക്ഡൗണ്‍ എഫക്ട് ! 30-ന് അടുത്തെത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 26-ന് അടുത്ത്; നേരിയ തോതിലെങ്കിലും പോസിറ്റിവിറ്റി നിരക്ക് താഴുന്നത് ആശ്വാസകരം; വരും ദിവസങ്ങളിലും ലോക്ഡൗണ്‍ തുടരുന്നതോടെ കൊവിഡ് വ്യാപനം കുറയുമെന്ന് പ്രതീക്ഷ

New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു ദിവസങ്ങളായുള്ള കൊവിഡ് കണക്കുകള്‍ സൂചിപ്പിക്കുന്നത് ലോക്ഡൗണ്‍ ഫലപ്രദമാകുന്നുവെന്നതിന്റെ സൂചന. കഴിഞ്ഞ ആറു ദിവസങ്ങളായുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് യഥാക്രമം 27.56, 26.77, 29.75, 28.61, 26.41, 26.65 എന്നിങ്ങനെയാണ്.

Advertisment

30-ന് അടുത്തെത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26-ന് അടുത്തെത്തിയത് ശുഭസൂചനയായാണ് വിലയിരുത്തേണ്ടത്. വരും ദിവസങ്ങളിലും ലോക്ഡൗണ്‍ തുടരുന്നതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നേരിയ തോതിലെങ്കിലും ഇനിയും താഴുമെന്നാണ് പ്രതീക്ഷ. ലോക്ഡൗണ്‍ കാര്യക്ഷമമായി തുടരേണ്ടതിന്റെ ആവശ്യകതയാണ് നിലവിലെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6243 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 31,319 പേര്‍ രോഗമുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,14,454 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,77,257 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 37,197 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4018 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Advertisment