തിരുവനന്തപുരം: കേരളത്തില്‍ രണ്ടാമത്തെ കൊറോണ മരണം സ്ഥിരീകരിച്ചു .തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ആൾ മരിച്ചു. പോത്തൻകോട് സ്വദേശി അബ്ദുള്‍ അസീസ്( 68 )ആണ് മരിച്ചത് .
/sathyam/media/post_attachments/8QP4WmfBbnUWL35FxtEK.jpg)
ഈ മാസം 23 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ശ്വാസകോശ സംബന്ധവും വൃക്ക സംബന്ധവുമായ അസുഖങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു.ആദ്യ പരിശോധനയിൽ രോഗം കണ്ടെത്തിയിരുന്നില്ല.
മുൻ എ എസ്ഐ ആയിരുന്ന അബ്ദുൽ അസീസിനെ രോഗബാധയേറ്റത് എങ്ങനെ എന്ന് വ്യക്തമല്ല .ഇദ്ദേഹം കല്യാണത്തിനും മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തിരുന്നു.