മഹാരാഷ്ട്രയില്‍ 58924 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 351 മരണം

ന്യൂസ് ബ്യൂറോ, മുംബൈ
Monday, April 19, 2021

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3898262 ആയി. ഇന്ന് 58924 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പുതിയതായി 351 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 60824 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 52412 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 3159240 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 676520 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

×