മഹാരാഷ്ട്രയില്‍ 5902 പേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 16.66 ലക്ഷം കടന്നു; ഇന്ന് സ്ഥിരീകരിച്ചത് 156 മരണം

ന്യൂസ് ബ്യൂറോ, മുംബൈ
Thursday, October 29, 2020

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1666668 ആയി. ഇന്ന് 5902 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 156 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 43710 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 7883 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 1494809 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 127603 പേര്‍ നിലവില്‍ ചികിത്സയിലാണ്.

×