ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
Advertisment
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 238461 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. രോഗബാധിതരുടെ എണ്ണത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ 'ദക്ഷിണാഫ്രിക്ക'യെ പോലും ഈ ഇന്ത്യന്‍ സംസ്ഥാനം മറികടന്നു. 238339 പേര്‍ക്കാണ് ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് ബാധിച്ചത്
ഇന്ന് മാത്രം 7862 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. പുതിയതായി 226 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 9893 ആയി വര്‍ധിച്ചു.
അതേസമയം, മഹാരാഷ്ട്രയില്‍ ഇന്ന് 5366 പേര്‍ കൊവിഡ് മുക്തരായി. 132625 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 95628 പേര്‍ നിലവില്‍ ചികിത്സയിലാണ്.
1337 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മുംബൈയിലെ രോഗബാധിതരുടെ എണ്ണം 90461 ആയി. മുംബൈയിലെ മരണസംഖ്യ 5205 ആയും ഉയര്‍ന്നു.