മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 19.87 ലക്ഷം കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 2910 പേര്‍ക്ക്‌

ന്യൂസ് ബ്യൂറോ, മുംബൈ
Saturday, January 16, 2021

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1987678 ആയി. ഇന്ന് 2910 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 52 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 50338 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 3039 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 1884127 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 51965 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

×