മഹാരാഷ്ട്രയില്‍ 6397 പേര്‍ക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതരുടെ എണ്ണം 21.61 ലക്ഷം കടന്നു

ന്യൂസ് ബ്യൂറോ, മുംബൈ
Monday, March 1, 2021

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2161467 ആയി. ഇന്ന് 6397 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 30 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 52184 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 5754 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 2030458 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 77618 പേര്‍ നിലവില്‍ ചികിത്സയിലാണ്.

×