മഹാമാരിയില്‍ നടുങ്ങി മഹാരാഷ്ട്ര…മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 70000 കടന്നു; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 2361 കേസുകള്‍

ന്യൂസ് ബ്യൂറോ, മുംബൈ
Monday, June 1, 2020

മുംബൈ: രാജ്യത്ത് കൊവിഡ് അതിരൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം എഴുപതിനായിരം കടന്നു.

24 മണിക്കൂറിനിടെ 2361 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 70013 ആയി വര്‍ധിച്ചു.

76 മരണവും പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 2362 പേരാണ്.

×