മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 13.39 ലക്ഷം കടന്നു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 18056 പേര്‍ക്ക്‌

ന്യൂസ് ബ്യൂറോ, മുംബൈ
Monday, September 28, 2020

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1339232 ആയി. ഞായറാഴ്ച 18056 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. പുതുതായി 380 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 35571 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 13565 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 1030015 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 273228 പേര്‍ നിലവില്‍ ചികിത്സയിലാണ്.

×