കോവിഡ് 19; ചൈനയെ പിന്തള്ളി മഹാരാഷ്ട്ര

New Update

ഇന്ന് മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 86000 ത്തിനടുത്തെത്തിയപ്പോൾ ( 85,975), 83000 രോഗികളുള്ള ചൈനയെയാണ് അവർ പിന്നിലാക്കിയിരിക്കുന്നത്.

Advertisment

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് മരണവും മഹാരാഷ്ട്രയിലാണ് - 3060 പേർ. മഹാരാഷ്ട്രയിൽ ഇന്നലെ 3007 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിൽ 3000 ത്തിലധികം പോലീസുകാർ കോവിഡ് ബാധിതരാണ്.ഇതുവരെ 30 പോലീസുകാർ മരിക്കുകയും ചെയ്തു.

publive-image

മഹാരഷ്ട്രയിലെ 60 ജയിലുകളിൽനിന്ന് 11000 ജയിൽപ്പുള്ളികളെക്കൂടി അടിയന്തര പരോൾ നൽകി മോചിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു.നേരത്തെ മോചിപ്പിച്ച 9671 തടവുകാരെ കൂടാതെയാണിത്.മഹാരാഷ്ട്രയിലെ ജയിലുകളിലാകെ 38000 ത്തിലധികം ജയിൽപ്പുള്ളികളുണ്ട്.

publive-image

കോവിഡ് രോഗബാധിതരിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ രോഗബാധിതർ 31,000 ത്തിലധികമാണ്. ഇന്നലെ 1515 പേരാണ് രോഗബാധിതരായത്. മരണം - 272.ഇന്ത്യയിൽ രോഗികൾ 2.58 ലക്ഷമായപ്പോൾ രോഗമുക്തരായവർ - 1.23 ലക്ഷമാണ്. മരണം -7207.

publive-image

covid maharastra
Advertisment