New Update
പാലക്കാട് ജില്ലയില്‍ വെച്ച് മെയ് 12ന് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ പ്രൈമറി ഹൈറിസ്ക് കോണ്ടാക്ടിലും പ്രൈമറി ലോ റിസ്ക് കോണ്ടാക്ടിലും ഉൾപ്പെട്ടവരിൽ സാമ്പിൾ പരിശോധന നടത്തിയ 28 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Advertisment
അദ്ദേഹം ഉണ്ടായിരുന്ന സമയത്ത് വാളയാര്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍, സ്റ്റാഫ് നഴ്സുമാർ,അദ്ദേഹത്തിൻ്റെ കൂടെയുണ്ടായിരുന്ന വ്യക്തി, പൊതുപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉൾപ്പെടെ 190 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്.
ഇതിൽ കൂടുതൽ അടുത്ത് ഇടപഴകിയിട്ടുള്ള പോലീസുകാർ, നഴ്സുമാർ, മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ സാമ്പിൾ പരിശോധനയാണ് നടത്തിയത്.നിലവിൽ നിരീക്ഷണത്തിലുള്ള ആർക്കുംതന്നെ ആരോഗ്യ പ്രശ്നങ്ങളോ രോഗലക്ഷണങ്ങളോ ഇല്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.