കോവിഡ്: യൂത്ത് കെയര്‍ പദ്ധതിയുടെ ഭാഗമായ ഓണ്‍ കോള്‍ പരിപാടിയില്‍ ആശ്വാസവും കരുതലും നല്‍കി മഞ്ജുവാര്യര്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, April 4, 2020

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള യൂത്ത് കെയര്‍ പദ്ധതിയുടെ ഭാഗമായ ഓണ്‍ കോള്‍ പരിപാടിയില്‍ നിരവധിയാളുകള്‍ക്ക് ആശ്വാസവും കരുതലും പകര്‍ന്ന് നടി മഞ്ജുവാര്യര്‍.

സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥനോടാണ് മഞ്ജു ആദ്യം ഫോണില്‍ സംസാരിച്ചത്. ആ കോളിനിടയില്‍ ലൗഡ് സ്പീക്കറിലൂടെ മഞ്ജു കണ്‍ട്രോള്‍ റൂമിലെ മുഴുവന്‍ ആളുകളോടും നാടിന്‍റെ നന്ദി അറിയിച്ചു.

മഞ്ജുവാര്യര്‍ പിന്നീട് വിളിച്ച കോളുകളിലൊന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ കൊറോണ ബാധിതയായ നഴ്‌സിനെയാണ്. അസുഖം ഭേദമായിട്ട് ഒരു ദിവസം ഉറപ്പായും നേരില്‍ കാണാമെന്ന വാഗ്‌ദാനവും നല്‍കി. ‘ഹിന്ദി’ ബോധവത്കരണത്തിലൂടെ കേരളമാകെ ഏറ്റെടുത്ത കോഴിക്കോട് മേപ്പയൂര്‍ സ്റ്റേഷനിലെ ഹോംഗാര്‍ഡ് കരുണാകരനോടും മഞ്ജു സംസാരിച്ചു.

×