സൗദി ദമാമില്‍ തൃശ്ശൂര്‍- കുന്നംകുളം സ്വദേശി കോവിഡ് ബാധിച്ചു മരണപെട്ടു.

New Update

ദമാം- കോവിഡ് ബാധിച്ച് ദമാമില്‍ ഒരുമലയാളി കൂടി മരണപെട്ടു  തൃശൂർ കുന്നംകുളം കടവല്ലൂർ സ്വദേശി പട്ടിയാമ്പുള്ളി ബാലൻ ഭാസി (60) ദമാമിൽ കോവിഡ് ബാധിച്ച് ജീവഹാനി സംഭവിച്ചത്. കഴിഞ്ഞ മൂന്നു ദിവസമായി ദമാം സെൻട്രൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്  പരിശോധനയില്‍ കോവിഡ് പോസറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്  ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരണപെട്ട മലയാളികളുടെ എണ്ണം പന്ത്രണ്ടായി.

Advertisment

publive-image

കഴിഞ്ഞ 29 വർഷമായി സൗദിയിൽ പ്രവാസിയായ ബാലന്‍  ദമാം സ്വിറ്റ്‌സ് ബേക്കറിയിൽ സൂപ്പർവൈസർ ആയി ജോലിചെയ്തു വരികയായിരുന്നു. ഭാര്യ ഷീജ, മക്കൾ ജിബിൻ, ദിൽന. മൃതദേഹം സംസ്ക്കരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

സൗദിയില്‍ ഹൃദയസ്തംഭനവും കോവിഡ് ബാധയും മൂലം മരണപെടുന്ന മലയാളികളുടെ വര്‍ദ്ധനവ്‌ ഏറെ ആശങ്കയാണ് മലയാളി സമൂഹത്തിനിടയില്‍ ഉളവായിട്ടുള്ളത്.

Advertisment