കോവിഡ് വന്നുപോയവരില്‍ ഗുരുതരമായ രോഗങ്ങള്‍ ! ആശങ്കയുണര്‍ത്തി പോസ്റ്റ് കോവിഡ് സിന്‍ഡ്രോം

സത്യം ഡെസ്ക്
Saturday, November 14, 2020

ഒന്നു കോവിഡ് വന്നുപോയാല്‍ പിന്നെ ഒരു കുഴപ്പവുമില്ലല്ലോ..? ഒരിക്കല്‍ കോവിഡ് വന്നുപോയവരില്‍ പലരുടെയും ചിന്തയാണിത്. എന്നാല്‍ കോവിഡ് വരുമ്പോഴുള്ളതിനെക്കാള്‍ പ്രശ്‌നങ്ങള്‍ കോവിഡാനന്തര കാലത്ത് ഉണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ദരുടെ പക്ഷം.

പോസ്റ്റ് കൊവിഡ് സിന്‍ഡ്രം പ്രധാന അവയവങ്ങളെ ഗുരുതരമായി ബാധിക്കാനിടയുണ്ടെന്നും ഇതു അവഗണിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൊവിഡ് സ്ഥിരീകരിച്ച് ഭേദമായവര്‍ക്ക് മാത്രമല്ല പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം മുന്നറിയിപ്പുകള്‍.

ഒരു കൊവിഡ് പോസിറ്റിവ് രോഗിയെ കണ്ടെത്തുമ്പോള്‍ കുറഞ്ഞത് അഞ്ച് പേരിലെങ്കിലും നിശബ്ദമായി കോവിഡ് വന്നുപോയിരിക്കാമെന്ന് കണക്കാക്കിയാണ് കൊവിഡ് ബാധിച്ചവരേക്കാള്‍ കൂടുതല്‍ പേര്‍ക്ക് പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം സാധ്യത കല്‍പ്പിക്കുന്നത്.

അമിതമായ കിതപ്പ് മുതല്‍ ശരീരത്തിലെ പ്രധാന അവ
യവങ്ങളെ ബാധിക്കുന്ന ഗുരുതര രോഗങ്ങള്‍ വരെ പോസ്റ്റ് കോവിഡ് സിന്‍ഡ്രോമില്‍ ഉള്‍പ്പെടുന്നു.

ഇതിനെ പ്രതിരോധിക്കുകയാണ് ആരോഗ്യവകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനായി പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ സ്ഥാപിച്ച് സര്‍ക്കാരും മുന്‍കരുതല്‍ ശക്തമാക്കിയിട്ടുണ്ട്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങിയ പ്രാഥമിക ചികിത്സാ തലങ്ങളില്‍ എല്ലാ ആഴ്ചയും വ്യഴാഴ്ച 12 മുതല്‍ 2 മണി വരെയാണ് ഈ ക്ലിനിക്കുകള്‍ സജ്ജമാക്കിയിരിക്കുന്നത്.

പോസ്റ്റ് കോവിഡ് ക്ലിനിക്കുകളില്‍ ഗുരുതര രോഗലക്ഷണങ്ങളോടു കൂടി എത്തുന്നവരെ കൂടുതല്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി താലൂക്ക് ജില്ലാ ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജജുകളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്.

ആശുപത്രികളില്‍ ഇത്തരം സ്പെഷ്യലിസ്റ്റ് സേവനം ആവശ്യമുള്ളവരും എന്നാല്‍ ഗുരുതരമല്ലാത്ത ലക്ഷണം ഉള്ളവര്‍ക്കും ഇ-സഞ്ജീവനി ടെലിമെഡിസിന്‍ വഴി സേവനങ്ങള്‍ നല്‍കുന്നതിനായുള്ള സജ്ജീകരണങ്ങള്‍ ചെയ്ത് കഴിഞ്ഞു.

×