ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓഫീസുകളില്‍ വരാന്‍ ആഗ്രഹിക്കാത്ത ജീവനക്കാര്‍ ചുമതലകളില്‍ നിന്നൊഴിയണമെന്ന് കേന്ദ്രസര്‍ക്കാര്‍. ജീവനക്കാര്‍ മേലുദ്യോഗസ്ഥരെ വിവരം അറിയിച്ച് ചുമതലകളില്‍ നിന്ന് ഒഴിവാകണമെന്നാണ് വിവിധ മന്ത്രാലയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അപൂര്‍വമായിട്ടാണ് മന്ത്രാലയങ്ങളുടെ ഇത്തരത്തിലുള്ള ഒരു സന്ദേശം.
/sathyam/media/post_attachments/lWsFWdg1zY6VJ4GDBHA2.jpg)
ഓഫീസുകളില്‍ ജീവനക്കാരുടെ ഹാജര്‍നില കുറവായതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നടപടി. അതത് ഓഫീസുകളില്‍ ജോലി പുനരാരംഭിക്കാനും ഡ്യൂട്ടി റിപ്പോര്‍ട്ട് ചെയ്യാനും ഉഗ്യോഗസ്ഥരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ചുമതലകളില്‍ ഒഴിവാക്കിത്തരണമെന്ന് നിരവധി പേര്‍ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതല്‍ ആളുകളും വീടുകളില്‍ നിന്ന് ജോലി ചെയ്യാമെന്ന ഓപ്ഷനാണ് തിരഞ്ഞെടുത്തിരിക്കുന്നത്.