കോ​വി​ഡ് 19:  പ​ച്ച​ക്ക​റി​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി​യ ക​ട പ​ഞ്ചാ​യ​ത്ത് പൂ​ട്ടി​ച്ചു.. പ​ഞ്ചാ​യ​ത്തും പോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് ന​ട​പ​ടി

ന്യൂസ് ബ്യൂറോ, ഇടുക്കി
Thursday, March 26, 2020

ഇ​ടു​ക്കി: കോ​വി​ഡ് 19ന്‍റെ മ​റ​വി​ല്‍ പ​ച്ച​ക്ക​റി​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി​യ ക​ട പ​ഞ്ചാ​യ​ത്ത് പൂ​ട്ടി​ച്ചു. ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ട​ത്ത് സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന പി​ആ​ര്‍​എ​സ് വെ​ജി​റ്റ​ബി​ള്‍​സ് ആ​ണ് പൂ​ട്ടി​ച്ച​ത്.. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി സെ​ന്തി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​ക​ട.

നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്തും പോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത് .പ​ഞ്ചാ​യ​ത്ത് ലൈ​സ​ന്‍​സ് പോ​ലു​മി​ല്ലാ​തെ​യാ​ണ് ക​ട പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. പ​ച്ച​ക്ക​റി​ക്ക് 15 രൂ​പ മു​ത​ല്‍ 20 രൂ​പ വ​രെ​യാ​ണ് അ​ധി​ക​മാ​യി ഈ​ടാ​ക്കി​യ​ത്.

×