കോവിഡ് പ്രതിരോധം ! കേരളത്തോടൊപ്പം പഞ്ചാബും ‘ DOING WELL’ കാറ്റഗറിയിൽ !

പ്രകാശ് നായര്‍ മേലില
Monday, June 1, 2020

കൊറോണവൈറസ് വ്യാപനവും അതുമൂലമുള്ള മരണവും തടയുന്നതിൽ നമ്മുടെ കൊച്ചു കേരളം ലോകമെല്ലാം പ്രകീർത്തിക്കപ്പെടുമ്പോൾ അതേ രീതിയിൽ മികച്ച പ്രതിരോധ പ്രവർത്തനങ്ങളിലൂടെ കൊറോണ വൈറസിനെ അകറ്റിനിർത്തുന്നതിൽ വലിയ വിജയം നേടിയെടുത്ത സംസ്ഥാനമായി പഞ്ചാബും കണക്കാക്കപ്പെട്ടിരിക്കുന്നു.

അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിൽ പ്രവർത്തിക്കുന്ന ബയോസ്റ്റാറ്റിറ്റിക്സ് സ്പെഷ്യലിസ്റ്റ് ഇൻ എപ്പിഡെമിക് പ്രൊഫസർ ഭ്രമർ മുഖർജി ( BHARAMAR MUKERJEE ) , ഇന്ത്യയിലെ 20 സംസ്ഥാനങ്ങളുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റി നടത്തിയ പഠനവും തയ്യറാക്കിയ റിസേർച്ച് പേപ്പറും അടിസ്ഥാന മാക്കിയാണ് ഈ വിലയിരുത്തൽ കണക്കാക്കിയിരിക്കുന്നത്.

അവരുടെ റിസേർച് പ്രകാരം കേരളത്തോടൊപ്പം കോവിഡ് പ്രതിരോധത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പഞ്ചാബിനും DOING WELL എന്ന തുല്യ റാങ്കാണ് അവർ നൽകിയിരിക്കുന്നത്.

BHARAMAR MUKERJEE തയ്യറാക്കിയ ഗ്രാഫ് അനുസരിച്ച് പഞ്ചാബിൽ രോഗവിമുക്തിനേടുന്നവർ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണത്രേ.

ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിൽ നിന്നാണ് 99% കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനങ്ങളിലെ രോഗബാധിതർ,അവിടെ നടത്തപ്പെട്ട ടെസ്റ്റുകൾ , സമ്പർക്ക വ്യാപനം, രോഗമുക്തി എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് അവർ റിസേർച്ച് നടത്തിയിരിക്കുന്നത്.

പഞ്ചാബിലെ ജനസംഖ്യ 2 കോടി 77 ലക്ഷമാണ്. കോവിഡ് രോഗബാധിതർ 2139 ഉം രോഗമുക്തി കൈ വരിച്ചവർ 1918 മാണ്. പഞ്ചാബിൽ കോവിഡ് ബാധിച്ചുമരിച്ചവർ 40 ആണ്.എങ്കിലും അതായത് അവിടെ റിക്കവറി റേറ്റ് 89 % ആണ്.

പഞ്ചാബിലെ കോവിഡ് ബാധിതരുടെ എണ്ണവും വളരെ കൂടുതലായിരുന്നു. മഹാരാഷ്ട്രയിലെ നാന്ദേഡിൽ പോയിവന്ന തീർത്ഥയാത്രികരിൽ 4200 പേരിൽ 1200 പേർ കോവിഡ് ബാധിതരായതും അടുത്തിടെ അമൃത്സറിൽ സമ്പർക്കം മൂലം 25 പേർക്ക് രോഗബാധയുണ്ടായതും സർക്കാരിന് വെല്ലുവിളിയായിരുന്നു. എന്നാൽ ഇവർക്കെല്ലാം കർശനമായ Quarantine ഏർപ്പെടുത്തി മറ്റുള്ളവരിലേക്ക് പടരുന്നത് ഫലപ്രദമായി തടയാൻ സർക്കാറിന് കഴിഞ്ഞത് വലിയ നേട്ടമായി മാറി.

ഒറ്റയടിക്ക് 1200 പേർ രോഗബാധിതരായതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അതിനുമുന്പ് രണ്ടുപേർ വഴി സമ്പർക്കത്തിലൂടെ 78 പേർക്ക് കോവിഡ് ബാധിച്ചത് Quarantine ചെയ്യപ്പെട്ട അവസരത്തിലായിരുന്നു ഇത്രവലിയ സംഖ്യയിൽ ആളുകൾ രോഗബാധിതരായത്.

കേരളത്തെപ്പോലെ ഏറ്റവും കൂടുതൽ പ്രവാസികളുള്ള സംസ്ഥാനമാണ് പഞ്ചാബ്. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ രംഗത്തും ആളുകളുടെ മെച്ചപ്പെട്ട ജീവിതനിലവാരത്തിലും അവർ കേരളത്തിന് തൊട്ടുപി ന്നിലുണ്ട്. എന്നാൽ കാർഷിക, വ്യാവസായിക മേഖലകളിൽ അവർ കേരളത്തെക്കാൾ ഏറെ മുന്നിലുമാണ്. പഞ്ചാബികൾ കഠിനാധ്വാനികളും രോഗപ്രതിരോധശേഷിയിൽ വളരെ മുന്നിലുമാണ്.

പഞ്ചാബിൽ ഇപ്പോൾ ദിവസം 2200 കോവിഡ് ടെസ്റ്റുകൾ നടത്തപ്പെടുന്നുണ്ട്. മാത്രവുമല്ല ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ അവർ വളരെ ജാഗരൂകരുമാണ്. എന്നാൽ Awareness ന്റെ വിഷയത്തിൽ കേരളം ഒരു പടിമുന്നിലാണ്.

പഞ്ചാബ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ജൂൺ ഒന്നുമുതലാണെന്ന് ഭ്രമർ മുഖർജി മുന്നറിയിപ്പുനൽ കുന്നു. കാരണം അന്നുമുതലാണ് രാജ്യാന്തര വിമാനസർവീസുകൾ ആരംഭിക്കുന്നത്. ഒരു പിഴവുമതിയാകും എല്ലാ മുൻ കരുതലുകളും താറുമാറാകാൻ. കേരളത്തിനും ഈ നിർദ്ദേശമാണവർ നൽകുന്നത്. മുൻകരുതലുകളിൽ ശ്രദ്ധിക്കുക ,ജാഗ്രത പുലർത്തുക.

×