Advertisment

മാസ്‌ക്കില്ല, സാമൂഹിക അകലം ഇല്ല ; കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള പൊലീസ് സ്റ്റേഷന്‍ ഉത്ഘാടനം വിവാദത്തില്‍

New Update

publive-image

Advertisment

തിരുവനന്തപുരം ; കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള പൊലീസ് സ്റ്റേഷന്‍ ഉത്ഘാടനം വിവാദത്തില്‍. സംസ്ഥാനം സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന ശനിയാഴ്ച നടന്ന ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷന്‍ ഉത്ഘാടനമാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്.

ഡബിള്‍ മാസ്‌ക് ഓഫീസിലും ധരിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസംഗം ഡിജിപി ഉള്‍പ്പെടെ പൊലീസുകാര്‍ കേട്ടത് മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ്.

ആഴ്ചാവസാനത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിവാഹത്തിലും സംസ്‌കാര ചടങ്ങിലും 20 ലേറെ പേര്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ പൊലീസ് സ്റ്റേഷന്‍ ഉത്ഘാടന ചടങ്ങില്‍ ഒരു മുറിയില്‍ തന്നെ മുപ്പതോളം പേരെ കാണാം. ഡിജിപി, ഐജി, ഡിഐജി, കമ്മീഷണര്‍, എസ്പി എന്നിങ്ങനെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

പലരും മാസ്‌ക് കൈയ്യിലാണ് പിടിച്ചത്. വനിതാ സിപിഒമാരില്‍ ചിലര്‍ താടിയില്‍ മാസ്‌ക്കിട്ടിട്ടുണ്ട്. ലോക്ക്ഡൗണ്‍ ദിനം തന്നെ ഉത്ഘാടനം നിശ്ചയിച്ചതിലും വിമര്‍ശനം ഉയരുന്നുണ്ട്.

police mask inaguration
Advertisment