/sathyam/media/post_attachments/kTAw9RpC2oBorNrzmUOR.jpg)
ചെങ്ങന്നൂര്‍: സ്രവപരിശോധനയ്ക്ക് ശേഷം കൊവിഡില്ലെന്ന് പറഞ്ഞ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് വീട്ടിലേക്ക് മടക്കി അയച്ച 26കാരന് രോഗം സ്ഥിരീകരിച്ചു.
ഇതോടെ ഇയാളുടെ മാതാപിതാക്കളും മുത്തശിയും സഹോദരനും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.
ക്വാറന്റൈനില്‍ കഴിഞ്ഞ് വീട്ടിലെത്തിയ പിറ്റേന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യവകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ വീട്ടിലേക്ക് മടങ്ങിയതെന്നും വീട്ടില്‍ വന്നതിനുശേഷം പുറത്തുപോയിട്ടില്ലെന്നും യുവാവ് വ്യക്തമാക്കി.
പരിശോധനഫലം താമസിച്ച് ലഭിച്ചതാണ് യുവാവിനെ വീട്ടിലേക്ക് പറഞ്ഞയക്കാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. കൊവിഡ് പോസീറ്റീവ് ആണെങ്കില്‍ പരിശോധന ഫലം ഒരു ദിവസം കൊണ്ട് ലഭിക്കേണ്ടതാണ്. എന്നാല്‍ രണ്ട് ദിവസമായിട്ടും ഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് കൊവിഡ് നെഗറ്റീവായിരിക്കും എന്ന് കരുതി വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us