കോവിഡ് നിയന്ത്രണം; താമരശ്ശേരി ഗ്രാമപഞ്ചായത്ത് കാറ്റഗറി 'സി' യിൽ

New Update

publive-image

താമരശ്ശേരി: കഴിഞ്ഞ ഒരാഴ്ചത്തെ ടിപിആര്‍ ശരാശരിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി ഗ്രാമ പഞ്ചായത്തിനെ "ബി" കാറ്റഗറിയിൽ നിന്നും "സി'' കാറ്റഗറിയിലേക്ക് മാറ്റി. ടിപിആര്‍ 12% നും 18 % നും ഇടയ്ക്കുള്ള പ്രദേശങ്ങളാണ് കാറ്റഗറി "C " യിൽ ഉൾപ്പെടുന്നത്.

Advertisment

പ്രധാന നിയന്ത്രണങ്ങൾ

1.വിധ സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങൾ പൊതുമേഘലാ
സ്ഥാപനങ്ങൾ സ്വയം ഭരണ സ്ഥാപനങ്ങൾ കമ്പനി/കോർപ്പറേഷനുകൾ
ബാങ്കുകൾ ധനകാര്യസ്ഥാപനങ്ങൾ എന്നിവ 25% ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ വെച്ച് പ്രവർത്തനം നടത്താവുന്നതാണ് .ബാക്കിയുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നടപ്പാക്കാവുന്നതാണ്.

2. ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളും ചൊവ്വ വ്യാഴം ദിവസങ്ങളിൽ
പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ പ്രവർത്തനം നടത്താവുന്നതാണ് .

3. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിൽപ്പന
കേന്ദ്രങ്ങൾ രാവിലെ 7.00 മണിമുതൽ വൈകിട്ട് 7.00 മണിവരെ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ് .

4. വിവാഹ പാർട്ടികൾക്കായി ടെക്സ്റ്റൈൽസ് ജുവലറി ചെരുപ്പ് കടകൾ തുടങ്ങിയവയും വിദ്യാഭ്യാസ ആവശ്യത്തിനുള്ള ബുക്കുകൾ വിൽപ്പന നടത്തുന്ന കടകളും അവശ്യഉപകരണങ്ങളുടെയും വാഹനങ്ങളുടെയും റിപ്പയർ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കടകളും എല്ലാ വെള്ളിയാഴ്ചയും രാവിലെ 7.00 മണിമുതൽ വൈകിട്ട് 7.00 മണിവരെ തുറന്ന് പ്രവർത്തിപ്പാറുന്നതാണ്.

5. ഹോട്ടലുകളിലും സ്റ്റാറന്റുകളിലും രാവിലെ 7.00 മണിവരെ പാർസൽ
നടപ്പിലാക്കാവുന്നതാണ്.

covid news
Advertisment