കോ​വി​ഡ്-19: സൗ​ദി​യി​ലും യു​എ​ഇ​യി​ലും സി​നി​മാ തീ​യ​റ്റ​റു​ക​ള്‍ രണ്ടാഴ്ചത്തേക്ക് അ​ട​ച്ചു

New Update

ദു​ബാ​യ്: കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പ​നം ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് സി​നി​മാ തീ​യ​റ്റ​റു​ക​ള്‍ അ​ട​യ്ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട് സൗ​ദി അ​റേ​ബ്യ​യും യു​എ​ഇ​യും. എ​ല്ലാ തീ​യ​റ്റ​റു​ക​ളും ര​ണ്ടാ​ഴ്ച​ത്തേ​ക്ക് അ​ട​ച്ചി​ടാ​നാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ തീരുമാനിച്ചിരിക്കുന്നത്.

Advertisment

publive-image

പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം. സി​നി​മാ വ്യ​വ​സാ​യ​ത്തി​ല്‍ ഗ​ള്‍​ഫ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ വി​പ​ണി​യാ​ണ് യു​എ​ഇ. താ​ല്‍​ക്കാ​ലി​ക വി​ല​ക്ക് സിനിമാ വ്യ​വ​സാ​യ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും. 2018ലാ​ണ് സൗ​ദി അ​റേ​ബ്യ​യി​ല്‍ സി​നി​മാ തീ​യ​റ്റ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​വാ​ദം ന​ല്‍​കി​യ​ത്.

പാ​ര്‍​ക്കു​ക​ള്‍, ഇ​ല​ക്‌ട്രോ​ണി​ക് ഗെ​യിം സെ​ന്‍റ​റു​ക​ള്‍, ജിംനേഷ്യം, ലൈബ്രറി, മ്യൂസിയങ്ങള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ദു​ബാ​യി​ല്‍ നി​ര്‍​ത്ത​ലാ​ക്കാ​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. 118 കൊ​ണോ​റ വൈ​റ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള സൗ​ദി​യി​ല്‍ ഭ​ക്ഷ​ണ സ്റ്റോ​റു​ക​ളും ഫാ​ര്‍​മ​സി​ക​ളും ഒ​ഴി​കെ​യു​ള്ള മാ​ളു​ക​ള്‍ അ​ട​യ്ക്കാ​നും നി​ര്‍​ദേ​ശമുണ്ട്.

Advertisment