സൗദിയില്‍ ഇന്ന്‍ പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് 1,165 രോഗമുക്തരായവര്‍ 907 മരണം 15, ഇതോടെ ആകെ 96.32 ശതമാനം പേര്‍ രോഗമുക്തരായി. 1,429 പേര്‍ അതീവ തീവ്രപരിചരണ വിഭാഗത്തില്‍ നിലവില്‍ ചികിത്സയിലാണ് കൂടുതല്‍ രോഗബാധിതര്‍ ഇന്ന്‍ റിയാദ് പ്രവിശ്യയിലാണ് 313, മക്ക 265, കിഴക്കന്‍ പ്രവിശ്യ 185, അസീര്‍ 122, മദീന 58 എന്നിങ്ങനെയാണ്..

author-image
admin
New Update

റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് 15 മരണമാണ് റിപ്പോര്‍ട്ട്‌ ചെയ്തത് പുതിയ രോഗവാഹകരുടെ എണ്ണം 1,165 ആണ് രോഗമുക്തി നേടിയത് 907 പേര്‍.

Advertisment

publive-image

രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 11,175 ആണ്.. ഇവരില്‍ 1,429 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 506,125 ഉം മരണ നിരക്ക് 8,035 ഉം രോഗമുക്തി നേടിയവര്‍ 486,918 ആയി രോഗമുക്തി നിരക്ക്  96.32, 82ശതമാനമായി. 313 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് പ്രവിശ്യയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

സൗദിയിലെ ചെറുതും വലുതുമായ നിരവധി പട്ടണങ്ങള്‍ രോഗത്തിന്‍റെ പിടിയിലുള്ളത്.. 2021 ജൂലായ്‌ പതിനഞ്ചു വരെ രാജ്യത്ത് വാക്സിന്‍ കരിച്ചവര്‍ 21,211,386 പേരാണ്, ഇതില്‍ 18,242,152 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു, 2,969,234 പേര്‍ സെക്കന്റ്‌ ഡോസും, 1,410,442 പേര്‍ മുതിര്‍ന്ന പൗര ന്മാരും, പ്രായമായവരുമാണ് വാക്സിന്‍ സ്വീകരിച്ചത്. കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്തതിന് ശേഷം ഇതുവരെ 23,314,798 പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറി നുള്ളില്‍ മാത്രം 104,307 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 18.93 കോടി പിന്നിട്ടു. ഇതുവരെ, 4,077,215 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 172,893,077 ചികിത്സയിലുള്ളവര്‍, 12,364,010 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാന ത്ത് അമേരിക്കയും രണ്ടാംസ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ് ലോകത്താകമാനം ആകെ രോഗമുക്തി നിരക്ക് 91.44 ശതമാനമാണ്.

publive-image

Advertisment