സൗദിയില്‍ ഇന്ന്‍ പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് 1,293 രോഗമുക്തരായവര്‍ 1,453 മരണം 14, ഇതോടെ ആകെ 96.32 ശതമാനം പേര്‍ രോഗമുക്തരായി. 1,403 പേര്‍ അതീവ തീവ്രപരിചരണ വിഭാഗത്തില്‍ നിലവില്‍ ചികിത്സയിലാണ് കൂടുതല്‍ രോഗബാധിതര്‍ ഇന്ന്‍ റിയാദ് പ്രവിശ്യയിലാണ് 316, മക്ക 262, കിഴക്കന്‍ പ്രവിശ്യ 219, അസീര്‍ 129, ജിസാന്‍ 79, മദീന 62 എന്നിങ്ങനെയാണ്..

author-image
admin
New Update

റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് 14 മരണമാണ് റിപ്പോര്‍ട്ട്‌ ചെയ്തത് പുതിയ രോഗവാഹകരുടെ എണ്ണം 1,293 ആണ് രോഗ മുക്തി നേടിയത് 1,453 പേര്‍.

Advertisment

publive-image

രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 10,631 ആണ്.. ഇവരില്‍ 1,403 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 510,569 ഉം മരണ നിരക്ക് 8,089 ഉം രോഗമുക്തി നേടിയവര്‍ 492,149 ആയി രോഗമുക്തി നിരക്ക് 96.32, 82ശതമാനമായി. 316 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് പ്രവിശ്യയിലാണ് കഴിഞ്ഞ 24 മണിക്കൂ റിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

സൗദിയിലെ ചെറുതും വലുതുമായ നിരവധി പട്ടണങ്ങള്‍ രോഗത്തിന്‍റെ പിടിയിലു ള്ളത്.. 2021 ജൂലായ്‌ പത്തൊമ്പത് വരെ രാജ്യത്ത് വാക്സിന്‍ കരിച്ചവര്‍ 22,720,647 പേരാണ്, ഇതില്‍ 17.441,671 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു, 7,278,976 പേര്‍ സെക്കന്റ്‌ ഡോസും, 1,418,963 പേര്‍ മുതിര്‍ന്ന പൗരന്മാരും, പ്രായമായവരുമാണ് വാക്സിന്‍ സ്വീകരിച്ചത്. കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്തതിന് ശേഷം ഇതുവരെ 23,738,413 പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 93,470 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 18.93 കോടി പിന്നിട്ടു. ഇതുവരെ, 4,108,012 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 174,190,687 ചികിത്സയിലുള്ളവര്‍, 12,946,400 പേര്‍ ലോകത്ത് കോവിഡ് ബാധി തരുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനത്ത് അമേരിക്കയും രണ്ടാംസ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ്..ലോകത്താകമാനം ആകെ രോഗമുക്തി നിരക്ക് 91.44 ശതമാനമാണ്.

publive-image

Advertisment