കൊറോണവൈറസിന്റെ രണ്ടാം ഘട്ടം അടുത്ത വര്‍ഷവും അമേരിക്കയെ ബാധിക്കും; സി.ഡി.സി ഡയറക്ടറുടെ വാക്കുകള്‍ ലോകരാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പോ ?

New Update

publive-image

ന്യുയോര്‍ക്ക്: കൊവിഡ് വ്യാപനത്തില്‍ നിന്ന് കരകയറാനുള്ള കഠിനപരിശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. വികസ്വരരാജ്യങ്ങളെല്ലാം കൊവിഡിന് മുമ്പില്‍ മുട്ടുകുത്തി. ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് അമേരിക്കയിലും. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ആറര ലക്ഷത്തിലേക്ക് കടക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാല്‍ലക്ഷത്തിലധികം പേര്‍ മരിച്ചു.

Advertisment

ആശങ്കകള്‍ ഒഴിയാത്ത സാഹചര്യത്തിലും അമേരിക്കക്ക് കടുത്ത മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) ഡയറക്ടര്‍ ഡോ. റോബര്‍ട്ട് റെഡ്ഫീല്‍ഡ്.

കൊറോണവൈറസിന്റെ രണ്ടാം ഘട്ട വ്യാപനം അടുത്ത വര്‍ഷവും അമേരിക്കയില്‍ സംഭവിക്കാമെന്നാണ് റോബര്‍ട്ട് റെഡ്ഫീല്‍ഡ് പറയുന്നത്.

'ഗുഡ് മോണിംഗ് അമേരിക്ക'യുടെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു റോബര്‍ട്ട്. ഈ വൈറസ് ഒരു ''സീസണല്‍ പാറ്റേണ്‍ പിന്തുടരുന്നുണ്ടെന്നാണ് തോന്നുന്നത്. ഈ വൈറസുമായുള്ള മറ്റൊരു യുദ്ധമാണ് നമുക്ക് മുന്നിലുള്ളത് '' , ഇദ്ദേഹം പറയുന്നു.

corona second wave
Advertisment