വിരമിക്കാന്‍ അഞ്ചു ദിവസം മാത്രം ബാക്കിയിരിക്കെ കോവിഡ് ബാധിച്ച് എഎസ്പി മരിച്ചു. മരിച്ചത് തെലങ്കാന ജഗിതാല്‍ ജില്ലാ അഡീഷണല്‍ പോലീസ് സൂപ്രണ്ട് കെ. ദക്ഷിണമൂര്‍ത്തി

New Update

publive-image

ഹൈദ്രാബാദ്: തെലങ്കാനയില്‍ കോവിഡ് ബാധിച്ച് എ എസ്പി മരിച്ചു. ജഗിതാല്‍ ജില്ലാ അഡീഷണല്‍ പോലീസ് സൂപ്രണ്ട് കെ. ദക്ഷിണമൂര്‍ത്തിയാണ് ബുധനാഴ്ച പുലര്‍ച്ചെ മരിച്ചത്. കോവിഡ് ബാധിച്ച് തെലങ്കാനയില്‍ മരിക്കുന്ന എ.എസ്.പി റാങ്കിലുള്ള ആദ്യത്തെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

Advertisment

അഞ്ച് ദിവസത്തിനുള്ളില്‍ വിരമിക്കാനിരിക്കുകയായിരുന്നു ദക്ഷിണാമൂര്‍ത്തി. കൊറോണ പോസിറ്റീവാണെന്നു പരിശോധനയില്‍ തെളിഞ്ഞതോടെ കരിംനഗറിലെ വരാഹി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നു ഡോക്ടര്‍മാരെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു.

1989 ല്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ സബ് ഇന്‍സ്പെക്ടറായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം അവിഭക്ത ജില്ലകളായ വാറങ്കല്‍, ഖമ്മം എന്നിവിടങ്ങളില്‍ എസ്ഐ, ഇന്‍സ്പെക്ടര്‍, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

covid news
Advertisment