പാലായിൽ ജനനേതാക്കളെ വിടാതെ കോവിഡ് !! ഇതാ മൂന്നാമതൊരു നേതാവിനും...

New Update

publive-image

പാലാ: പാലാ നഗരസഭാ മുൻ കൗൺസിലറും ഇപ്പോഴത്തെ യു.ഡി.എഫ്. പാനലിനെ നയിക്കുന്ന ശ്രീ കുര്യാക്കോസ് പടവൻ്റെ അടുത്ത അനുയായിയുമായ ഒരാൾക്കാണിപ്പോൾ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

Advertisment

ഇദ്ദേഹം അടുത്തെങ്ങും യു.ഡി.എഫ്. യോഗങ്ങളിൽ പങ്കെടുത്തിട്ടേയില്ല. അങ്ങനെയൊരു ആശങ്കയും വേണ്ട. കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു യാത്രയിലായിരുന്ന ഈ മുൻ കൗൺസിലർ മിനിയാന്ന് വീട്ടിൽ മടങ്ങിയെത്തിയപ്പോൾ പനിയും തൊണ്ടവേദനയും തുടങ്ങി.

തുടർന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ തുടക്കത്തിൽ, ഇക്കഴിഞ്ഞ ടേമിലെ കൗൺസിലറായ ഇദ്ദേഹവും സജീവമായി പങ്കെടുത്തിരുന്നു.

അതു പക്ഷേ ഒരു മാസം മുമ്പാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാലായിൽ മറ്റ് ജനപ്രതിനിധികളാ സ്ഥാനാർത്ഥികളോ ആരുമായും ഇദ്ദേഹം ഇടപഴകിയിട്ടില്ല

pala news
Advertisment