കോവിഡ് 19; കാഞ്ഞിരപ്പള്ളിയില്‍ ഗുരുതര സാഹചര്യം ! ഫയര്‍ സ്റ്റേഷന്‍ അടച്ചു. 45 ജീവനക്കാരില്‍ 38 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ബാക്കിയുള്ള ഏഴു ജീവനക്കാര്‍ക്കും രോഗലക്ഷണങ്ങള്‍ ! താല്‍ക്കാലിക ഫയര്‍ഫോഴ്‌സ് യൂണിറ്റ് തുടങ്ങാന്‍ നീക്കം

ന്യൂസ് ബ്യൂറോ, കോട്ടയം
Monday, April 19, 2021

കോട്ടയം: കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷനില്‍ കോവിഡ് വ്യാപനം രൂക്ഷം. ആകെയുള്ള 45 ജീവനക്കാരില്‍ 38 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ബാക്കിയുള്ള ഏഴ് ജിവനക്കാരുടെ പരിശോധനാഫലം ഉടന്‍ ലഭിച്ചേക്കും. ഇവരില്‍ പലര്‍ക്കും രോഗലക്ഷണങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ഇതോടെ ഫയര്‍ സ്‌റ്റേഷന്‍ അടച്ചു പൂട്ടി. ഇനി കോട്ടയത്തുനിന്നും ജീവനക്കാരെ എത്തിച്ച് താല്ക്കാലിക ഫയര്‍ഫോഴ്സ് യൂണിറ്റ് ആരംഭിക്കുവാനാണ് തീരുമാനം.

നിലവില്‍ അഞ്ച് പേരുമായാണ് ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ സ്റ്റേഷന്റെ പ്രവര്‍ത്തനം പൂര്‍ണമായും താളംതെറ്റി.

അതേസമയം ഇത്രവലിയ തോതില്‍ സ്റ്റേഷനില്‍ എങ്ങനെ രോഗവ്യാപനമുണ്ടായി എന്ന് വ്യക്തമായിട്ടില്ല. പലര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടതോടെ കഴിഞ്ഞ ദിവസങ്ങളിലാണ് പരിശോധനയ്ക്ക് വിധേയരായത്.

×