റാഞ്ചി: ജാര്‍ഖണ്ഡില്‍ കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. റാഞ്ചിയിലെ ലേക്ക് വ്യൂ ആശുപത്രിയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവാവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്നാണ് ഇയാള്‍ ചാടിയത്.
/sathyam/media/post_attachments/nTWYt4jc80qWlCDo3rWJ.jpg)
ഗുരുതരമായി പരിക്കേറ്റ യുവാവിനെ റിംസ് ട്രോമ സെന്ററിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണു റിപ്പോര്‍ട്ടുകള്‍.