ലണ്ടൻ: മണവും രുചിയും നഷ്ടപ്പെടുന്നതിനു പിന്നാലെ കൊവിഡിന്റെ പുതിയ ലക്ഷണങ്ങള്‍ വെളിപ്പെടുത്തി ശാസ്ത്രജ്ഞര്‍. തൊലിപ്പുറത്തെ തടിപ്പും കോവിഡിന്റെ ലക്ഷണമാണെന്നാണ്
ലണ്ടൻ കിങ്സ് കോളജിലെ ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തൽ.
/sathyam/media/post_attachments/EMmjywgbUDGCgkyzG01f.jpg)
പനി, തുടർച്ചയായ ചുമ എന്നിവയ്ക്കു പുറമേ മണവും രുചിയും നഷ്ടപ്പെടുന്നതും കോവിഡിന്റെ ലക്ഷണമാണെന്ന് നേരത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഇത് ലോകാരോഗ്യ സംഘടന അംഗീകരിക്കുകയും ചെയ്തിരുന്നു.
കോവിഡ് പോസിറ്റീവായി കണ്ടെത്തിയ 8.8 ശതമാനം ആളുകളിൽ ഈ ലക്ഷണവും പ്രകടമായിരുന്നു എന്നാണ് പഠന റിപ്പോർട്ട് പറയുന്നത്. എൻഎച്ച്എസ് അംഗീകരിച്ചിട്ടുള്ള കോവിഡ് ലക്ഷണങ്ങളുടെ ലിസ്റ്റിൽ ഇത് ഉടൻ ഉൾപ്പെടുത്തണമെന്ന് പ്രമുഖ ശാസ്ത്രജ്ഞൻ മരിയോ ഫാൽച്ചിയുടെ നേതൃത്വത്തിലുള്ള പഠനസംഘം സർക്കാരിനോട് അഭ്യർഥിച്ചു.