കൂടുതൽ ആർടിപിസിആർ ലാബ് സൗകര്യം ഒരുക്കാൻ സര്‍ക്കാര്‍ നിർദേശം; മൊബൈല്‍ ലാബുള്‍പ്പെടെ സജ്ജമാക്കുന്നു, ഒരു പരിശോധനയ്ക്ക് 448 രൂപ; തെറ്റ് പറ്റിയാലോ ഫലം 24 മണിക്കൂറിലേറെ വൈകിയാലോ ലാബിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, February 26, 2021

തിരുവനന്തപുരം: കൂടുതൽ ആർടിപിസിആർ ലാബ് സൗകര്യം ഒരുക്കാൻ സര്‍ക്കാര്‍ നിർദേശം. മൊബൈല്‍ ലാബുള്‍പ്പെടെ സജ്ജമാക്കുന്നു. ഒരു പരിശോധനയ്ക്ക് 448 രൂപ. സ്വകാര്യ കമ്പനിക്ക് ടെന്‍ഡര്‍, പരിശോധനയുടെ എണ്ണം കൂട്ടാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം.

സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി വിനിയോഗിക്കണം. ലക്ഷ്യം നേടാന്‍ മറ്റ് ലാബുകളെയും ആശ്രയിക്കാം. തെറ്റ് പറ്റിയാലോ ഫലം 24 മണിക്കൂറിലേറെ വൈകിയാലോ ലാബിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി.

×