New Update
/sathyam/media/post_attachments/SizGVPSUGBCjrzzozSwS.jpg)
ഊർജിത കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി നാളെ 13/7/2021 ചൊവ്വാഴ്ച രാമപുരം ഗ്രാമപഞ്ചായത്തിലെ ചക്കാമ്പുഴ, ചിറകണ്ടം വാർഡുകളിൽ വച്ചു ജില്ലാതല മൊബൈൽ ടീമിന്റെയും രാമപുരം സാമൂഹ്യരോഗ്യകേന്ദ്രത്തിന്റെയും രാമപുരം പഞ്ചായത്തിന്റെയും സംയുക്തഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായുള്ള സൗജന്യ കോവിഡ് പരിശോധന (ആന്റിജൻ ) സൗജന്യമായി നടത്തപ്പെടുന്നു.
Advertisment
ചക്കാമ്പുഴ വാർഡിൽ ഇടക്കോലി സരസ്വതി വായനശാലയിൽ വച്ചു രാവിലെ 10മുതൽ 11:30 വരെയും ചിറകണ്ടം വാർഡിൽ കോ ഓപ്പറേറ്റ് ബാങ്കിന് മുകളിലുള്ള ഹാളിൽ 12 മുതൽ 2 മണി വരെയും ആണ് ക്യാമ്പ് നടത്തപ്പെടുന്നത്. പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് ആരോഗ്യ വകുപ്പ് അധികാരികൾ അഭ്യർത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us