/sathyam/media/post_attachments/Fh1XBJnGiwtovDuBOxLA.jpg)
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഓഗസ്റ്റില്‍ സംഭവിച്ചേക്കാമെന്ന് എസ്ബിഐയുടെ പഠന റിപ്പോര്‍ട്ട്. എസ്‌ബിഐ റിസർച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ടിന് ‘കോവിഡ് -19: റേസ് ടു ഫിനിഷിംഗ് ലൈൻ’ എന്ന് പേരിട്ടിട്ടുണ്ട്.
സെപ്റ്റംബറോടെ മൂന്നാം തരംഗം ഉച്ഛസ്ഥായിയില്‍ എത്തുമെന്നും തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. വാക്‌സിനേഷനാണ് മഹാമാരിയില്‍നിന്ന് രക്ഷനേടാനുള്ള ഏകമാര്‍ഗമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജൂലായ് രണ്ടാം വാരത്തോടെ കോവിഡ് കേസുകള്‍ ഗണ്യമായി കുറയും. എന്നാല്‍ ഓഗസ്റ്റ് മധ്യത്തോടെ വീണ്ടും ഉയര്‍ന്ന് തുടങ്ങും.
രാജ്യത്ത് രണ്ടാം തരംഗം മെയ് ഏഴിനാണ് ഉച്ഛസ്ഥായിയില്‍ എത്തിയതെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗ്രൂപ്പ് ചീഫ് എക്കണോമിക് അഡൈ്വസര്‍ സൗമ്യ കാന്തി ഘോഷ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.