കോവിഡ് -19 ;ലോകമാകെ രോഗബാധിതർ – 63 ലക്ഷം, ഇതുവരെ രോഗവിമുക്തരായവർ – 28.5 ലക്ഷം…ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ

പ്രകാശ് നായര്‍ മേലില
Tuesday, June 2, 2020

ലോകമാകെ രോഗബാധിതർ – 63 ലക്ഷം. ഇതുവരെ രോഗവിമുക്തരായവർ – 28.5 ലക്ഷം. ആകെ മരണം – 3,74,451.

ഓരോ രാജ്യത്തെയും ഇതുവരെയുള്ള മരണനിരക്കുകളും നിലവിൽ ആക്ടീവായുള്ള രോഗികളുടെ കണക്കും താഴെപ്പറയുന്നു :-

അമേരിക്ക – മരണം – 1,06,241 – രോഗികൾ – 11,33,003

UK – 38,489 – കണക്ക് ലഭ്യമല്ല.

ഇറ്റലി – 33,415 – 42,075

ബ്രസീൽ – 29,341 – 2,79,096

ഫ്രാൻസ് – 28,802 – 91,725

സ്‌പെയിൻ – 27,127 – 62,424

മെക്സിക്കോ – 10,081 – 16,408

ബെൽജിയം – 10,005 – 33,112

കാനഡ,ഇറാൻ ,പെറു എന്നീ രാജ്യങ്ങളിൽ മരണനിരക്ക് 7000 നുമുകളിലും രോഗബാധിതർ 30,000 ത്തിനു പുറത്തുമാണ്. ജർമ്മനിയിൽ മരണം 8600 ഉം രോഗബാധിതർ കേവലം 9000 നു മുകളിലുമാണ്.

നെതർലാൻഡ്‌സ് ,സ്വീഡൻ എന്നീ രാജ്യങ്ങൾ കോവിഡ് പ്രതിരോധത്തിൽ വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

റഷ്യയിൽ 2.35 ലക്ഷം രോഗികളുള്ളപ്പോൾ മരണം 5017 ആണ്. ഇന്ത്യയിൽ മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2487 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അവിടെ ആകെ രോഗബാധിതർ 67,655 ആയി ഉയർന്നു. 24 മണിക്കൂറിൽ 89 പേർ മരിക്കുകയും ആകെ മരണം 2286 ആകുകയും ചെയ്തു. ഇന്ത്യയിലാകെ കോവിഡ് രോഗബാധിതർ 1,90,535 പേരാണ്. അതിൽ 91,819 ആളുകൾ രോഗവിമുക്ത രാകുകയും നിലവിലുള്ള രോഗബാധിതർ 93,322 പേരുമാണ്. ഇന്ത്യയിൽ ആകെ മരണം – 5394.

×