അബുദാബി : യുഎഇയിൽ 3,294 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു . ചികിത്സയിലായിരുന്ന 3,431 പേർ കൂടി രോഗമുക്തരായപ്പോൾ 18 കൊവിഡ് മരണങ്ങൾ കൂടി രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു .
/sathyam/media/post_attachments/S4oTfFNrWYlEdgqxvFKv.jpg)
1,71,667 കൊവിഡ് പരിശോധനകളാണ് പുതിയതായി രാജ്യത്ത് നടത്തിയത് . ഇതുവരെ 2.88 കോടിയിലധികം കൊവിഡ് പരിശോധനകൾ രാജ്യത്ത് നടത്തിക്കഴിഞ്ഞതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു . ഇതുവരെയുള്ള കണക്കുകൾ പ്രകാരം യുഎഇയിൽ 3,61,877 പേർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട് . ഇവരിൽ 3,47,366 പേരാണ് ഇതിനോടകം രോഗമുക്തരായത് . ഇതുവരെ 1,073 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു . നിലവിൽ 13,438 കൊവിഡ് രോഗികൾ രാജ്യത്തുണ്ട് .