സൗദിയിലിന്ന് പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് 1,277 രോഗമുക്തരായവര്‍ 1,080 മരണം 16, ഇതോടെ ആകെ 96.03 ശതമാനം പേര്‍ രോഗമുക്തരായി. 1,363 പേര്‍ അതീവ തീവ്രപരിചരണ വിഭാഗത്തില്‍ നിലവില്‍ ചികിത്സയിലാണ് കൂടുതല്‍ രോഗബാധിതര്‍ ഇന്ന്‍ റിയാദ് പ്രവിശ്യയിലാണ് 328 കിഴക്കന്‍ മേഖല 264, മക്ക 240 അസീര്‍ 140, മദീന 35 എന്നിങ്ങനെയാണ്..

author-image
admin
New Update

റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് 16 മരണമാണ് റിപ്പോര്‍ട്ട്‌ ചെയ്തത് പുതിയ രോഗവാഹകരുടെ എണ്ണം 1,277 ആണ് രോഗമുക്തി നേടിയത് 1,080 പേര്‍.

Advertisment

publive-image

രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 11,954 ആണ്.. ഇവരില്‍ 1,363 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 495,309 ഉം മരണ നിരക്ക് 7,907 ഉം രോഗമുക്തി നേടിയവര്‍ 475,448 ആയി രോഗമുക്തി നിര ക്ക് 96.03, 82ശതമാനമായി. 328 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് പ്രവിശ്യ യിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

സൗദിയിലെ ചെറുതും വലുതുമായ നിരവധി പട്ടണങ്ങള്‍ രോഗത്തിന്‍റെ പിടിയിലുള്ളത്.. 2021 ജൂലാ യ്‌ ആറു വരെ രാജ്യത്ത് വാക്സിന്‍ കരിച്ചവര്‍ 18,796,742 പേരാണ് കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്ത തിന് ശേഷം ഇതുവരെ 21,483,899 പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 102,892 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 18.50 കോടി പിന്നിട്ടു. ഇതുവരെ, 4,002,841 പേരാ ണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 169,381,478 ചികിത്സ യിലുള്ളവര്‍, 11,648,587 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടാംസ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ്. .ലോകത്താ കമാനം ആകെ രോഗമുക്തി നിരക്ക് 91.51 ശതമാനമാണ്.

publive-image

Advertisment