New Update
കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 204388 ആയി. ഇന്ന് 1333 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 3 മരണം റിപ്പോര്‍ട്ട് ചെയ്തത് ഇതോടെ ആകെ മരണസംഖ്യ 1144 ആയി.
Advertisment
24 മണിക്കൂറിനിടെ 988 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 189155 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 14089 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 188 പേരുടെ നില ഗുരുതരമായി തുടരുന്നു .
ആകെ രോഗബാധിതരില്‍ 92.55 ശതമാനം പേരും രോഗമുക്തരായി. പുതിയതായി 9797 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 1877135 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 13.61 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.