റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1213 പേർ. 1591 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 89.64 ശതമാനമായി ഉയർന്നു. അതേസമയം, 32 കോവിഡ് മരണവും രേഖപ്പെടുത്തി. 77 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ ഹൈലിലും മക്കയിലുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
/sathyam/media/post_attachments/MLIYOL2HIWSgTvOc5bfN.jpg)
മദീന 73, ജിസാന്‍ 60, തബൂക് 52 റിയാദ് 43, തുടങ്ങി 121 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.24,539 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 1675 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 305,186 മരണസംഖ്യ 3580 രോഗമുക്തി നേടിയവർ 277,067 ആയി.,
ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് ഇരുപത്തിയൊന്ന് വരെ രാജ്യത്ത് ഇതുവരെ ആകെ 45,63,517 ,സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 62,413 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
/sathyam/media/post_attachments/CKTAIrqbphDyzvJs2QcX.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us