റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1413 പേർ. 1528 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 88.87 ശതമാനമായി ഉയർന്നു. അതേസമയം, 31 കോവിഡ് മരണവും രേഖപ്പെടുത്തി. 81 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ ഖമിസ് മുഷിയാതിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
/sathyam/media/post_attachments/DcoQ5DD3dJeoO9Oo8XV4.jpg)
ദമ്മാം 68, മക്ക 65, റിയാദ് 59, ജിദ്ദ 57, ജിസാന്‍ 57 ഹൈല്‍ 55, യാമ്പു 53, മദീന 45 തുടങ്ങി 125 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.29,459 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 1766 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 297,315 ഉം മരണസംഖ്യ 3369 ഉം നേടിയവർ 264,487 ആയി.
സൗദിയിലെ ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് പതിനഞ്ചു വരെ രാജ്യത്ത് ഇതുവരെ ആകെ 42,02,076 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 63,872 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി കടന്നു. 21,395,915,
മരണസം ഖ്യ,764,237 , രോഗമുക്തി നേടിയത്, 14,209,819 ,ചികിത്സയില്‍ ഉള്ളവര്‍ 6,451,325 പേര്‍.
/sathyam/media/post_attachments/0eQAQstCeN439PQmFCuT.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us