ആശ്വാസവും ആശങ്കയും നിലനിര്‍ത്തി സൗദി അറേബ്യ, കോവിഡ് ബാധിതരില്‍ 58 ശതമാനം പേരും അസുഖം ഭേദമായി ആശുപത്രി വിട്ടു. കര്‍ഫ്യൂ ഇളവുകള്‍ ദുരുപയോഗം ചെയ്യരുത്. ഇന്നു മരണം 13 ആകെ മരണസംഖ്യ 364. ആശങ്ക നല്‍കി റിയാദില്‍ രോഗവാഹകര്‍ വര്‍ദ്ധിക്കുന്നു.

ജയന്‍ കൊടുങ്ങല്ലൂര്‍
Friday, May 22, 2020

റിയാദ്: സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും. അതിലുപരി അസുഖം ഭേദമാകുന്നവരുടെ കണക്ക് നോക്കിയാല്‍ മൊത്തം രോഗബാധിതരുടെ 57 ശതമാനം ആളുകളുടെ രോഗം ഭേദമായി ആശുപത്രി വിട്ടു എന്നുള്ളത് ആശ്വാസത്തിന്റെ വാര്‍ത്തകളാണ് പുറത്തുവരുന്നത്‌ രാജ്യത്ത് മെയ്‌ 22 വരെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 67,719 ആണ്, 13 മരണം ഉള്‍പ്പടെ അകെ മരണപെട്ടവര്‍ 364 ആയി ഉയര്‍ന്നു, കോവിഡ് ബാധിതരില്‍ 73 ശതമാനം പുരുഷന്മാരും 27 ശതമാനം സ്ത്രീകളും മാണ് 11 ശതമാനം കുട്ടികള്‍, 85 ശതമാനം മുതിര്‍ന്നവര്‍ ,4 വയസായവരും ആണ് ഇതില്‍ 62 ശതമാനം പ്രവാസികളും 38 ശതമാനം സ്വദേശികളും കോവിഡ് വാഹകരാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു .

ഇന്ന് രോഗമുക്തരായവരുടെ എണ്ണത്തില്‍ ആശാവഹമായ കണക്കുകളാണ് പുറത്തുവന്നത് 2,963 പേരാണ് രോഗമുക്തി നേടിയത് ഇതോടെ രാജ്യത്ത് കോവിഡ് ഭേദമായവരുടെ എണ്ണം 39,003 ആണ്, 28,352 പേര്‍ ചികിത്സയില്‍ കഴിയുന്നതായും. ഇതില്‍ 251 പേര്‍ അതീവ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഇന്നു പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇതുവരെ ലോകത്താകമാനം കോവിഡ് രോഗബാധിതരുടെ എണ്ണം അരക്കോടി പിന്നിട്ടു, (5,217,282 ) മരണസംഖ്യ മൂന്നേകാല്‍ ലക്ഷം കടന്നു, 335,053)) ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ അമേരിക്കയില്‍ ആണ് പതിനഞ്ചു ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. സ്പെയിന്‍, ബ്രിട്ടന്‍ ,ഇറ്റലി, ബ്രസീല്‍ എന്നിവിടങ്ങളില്‍ രണ്ടു ലക്ഷത്തിലധികമാണ് രോഗബാധിതര്‍. രോഗമുക്തി നേടിയവരുടെ എണ്ണം ഇരുപത് ലക്ഷം കടന്നു.(2,096,632 )

a). സൗദിയിൽ കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങുന്നതിനായി ഇതിനകം അനുവദിച്ചിട്ടുള്ള എല്ലാ കര്‍ഫ്യൂ പാസുകളും (തസ്‌രീഹ്) ഓണ്‍ലൈനില്‍ പുതുക്കണമെന്ന് നഗരഗ്രാമ മന്ത്രാലയം ആവശ്യപ്പെട്ടു. വ്യാജ പാസുകൾ ഇല്ലാതാക്കാനാണ് മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശം.
പഴയ പാസുകൾ സ്വീകരിക്കില്ലെന്നും അനുവദിച്ചവ ഓൺലൈനിൽ പുതുക്കാനും മന്ത്രാലയത്തിന് കീഴിലെ എല്ലാ സ്ഥാപനങ്ങളോടും സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങിനെ പുതുക്കുന്ന പാസുകൾ തവക്കല്‍നാ ആപ്ലിക്കേഷന്‍ വഴി അപ്‌ഡേറ്റ് ചെയ്യും.

b).സൗദി അറേബ്യയിൽ റമദാനില്‍ നിലവിലുള്ള കര്‍ഫ്യൂ ഇളവ് ഇന്ന്‍ അവസാനിക്കും. കഴിഞ്ഞ മാസം 17 ദിവസത്തേക്ക് പ്രഖ്യാപിച്ച കര്‍ഫ്യൂ ഇളവാണ് റദമാന്‍ 30 പൂര്‍ത്തിയാകുന്ന മെയ് 22 വരെ നീട്ടിയത്. നാളെ മെയ് 23 മുതല്‍ മെയ് 27 (റമദാൻ 30 മുതൽ ശവ്വാൽ നാല്) വരെ മുഴുവൻ സമയ സമ്പൂര്‍ണ കര്‍ഫ്യൂ നിലവിൽ വരും ഇത് നീട്ടണമോ എന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം പിന്നീട് അറിയിക്കും.

×