സൗദിയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു , ഇന്ന്‍ കോവിഡ് മുക്തിനേടിയവര്‍ 2460 പുതിയ രോഗവാഹകര്‍ 1581 പേര്‍, മരണ നിരക്കില്‍ വര്‍ദ്ധന ഇന്നുമാത്രം 17 പേര്‍ മരിച്ചു

ജയന്‍ കൊടുങ്ങല്ലൂര്‍
Friday, May 29, 2020

റിയാദ്: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1581 ഇതോടെ മെയ്‌ 29 വരെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 81,766 ആയി, മരണ നിരക്ക് ഇന്ന്‍ 16 പേരാണ് മരണത്തിന് കീഴടങ്ങിയത് ഇതോടെ അകെ മരണപെട്ടവര്‍ 441 ആയി ഉയര്‍ന്നു, കോവിഡ് ബാധിതരില്‍ 75 ശതമാനം പുരുഷന്മാരും 25 ശതമാനം സ്ത്രീകളും മാണ് 9 ശതമാനം കുട്ടികള്‍, 88 ശതമാനം മുതിര്‍ന്നവര്‍ ,3 വയസായവരും ആണ് ഇതില്‍ 65 ശതമാനം പ്രവാസികളും 35 ശതമാനം സ്വദേശികളും കോവിഡ് വാഹകരാണെന്ന് ആരോഗ്യമന്ത്രാലയം.

ഇന്ന് രോഗമുക്തരായവരുടെ എണ്ണത്തില്‍ ആശാവഹമായ കണക്കുകളാണ് പുറത്തുവന്നത് 2460 പേരാണ് രോഗമുക്തി നേടിയത് ഇതോടെ രാജ്യത്ത് കോവിഡ് ഭേദമായവരുടെ എണ്ണം 57,013 ആണ്, 24,295 പേര്‍ ചികിത്സയില്‍ കഴിയുന്നതായും. ആരോഗ്യ മന്ത്രാലയം ഇന്നു പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇതുവരെ ലോകത്താകമാനം കോവിഡ് രോഗബാധിതരുടെ എണ്ണം അരക്കോടി പിന്നിട്ടു, (5,934,853 ) മരണസംഖ്യ മൂന്നര ലക്ഷം അടുക്കുന്നു, 362,728)) ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ അമേരിക്കയില്‍ ആണ് പതിനഞ്ചു ലക്ഷത്തില്‍ അധികം പേര്‍ക്കാണ് രോഗം ബാധിച്ചത്. സ്പെയിന്‍, ബ്രിട്ടന്‍ , ഇറ്റലി, ബ്രസീല്‍ എന്നിവിടങ്ങളില്‍ രണ്ടര ലക്ഷത്തിലധികമാണ് രോഗബാധിതര്‍. ലോകത്താകമാനം അസുഖം ഭേദമായവര്‍ ഇരുപത്തിമൂന്ന് ലക്ഷം കടന്നു (2,602,563 )

×