സൗദിയില്‍ ഇന്ന്‍ രോഗമുക്തി നേടിയത് 600 പേര്‍ , പുതിയ കേസുകള്‍ 403 മരണസംഖ്യ 28

ജയന്‍ കൊടുങ്ങല്ലൂര്‍
Sunday, September 27, 2020

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 403 പേർ 600 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 95.08 ശതമാനമായി ഉയർന്നു. അതേസമയം, 28 കോവിഡ് മരണവും 43 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മക്കയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

 

സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. സെപ്തംബര്‍ ഇരുപത്തിഏഴ് വരെ രാജ്യത്ത് ഇതുവരെ ആകെ 63,48,385 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 34,300 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

ജിദ്ദ 43, ഹഫൂഫ് 32 മദീന 32, റിയാദ് 29, ദമ്മാം 21 തുടങ്ങി 70 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 11,505 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 1032 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 333,193 ഉം മരണ നിരക്ക് 4683 ഉം 317,005 ആയി..

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി പതിനെട്ട് ലക്ഷത്തിന് മുകളിലാണ് ഇതുവരെ , 999,433,, പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 24,452,178, ആയി, ചികിത്സയിലുള്ളവര്‍ 7,652,649 പേര്‍.

×