റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 492 പേർ 592 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 95.46 ശതമാനമായി ഉയർന്നു. അതേസമയം, 26 കോവിഡ് മരണവും 55 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മദീനയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
/sathyam/media/post_attachments/5rZP6uEnSoFzniGhK6EQ.jpg)
സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ഒക്ടോബര്‍ ഒന്ന് വരെ രാജ്യത്ത് ഇതുവരെ ആകെ 65,41,028 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 49,535 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
യാമ്പു 52, ജിദ്ദ 39, മക്ക 39 ദഹറാന്‍ 27, ഹഫൂഫ് 26 റിയാദ് 26 , തുടങ്ങി 74 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 10,683 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 993 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 335,097 ഉം മരണ നിരക്ക് 4794 ഉം 319,746 ആയി..
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി നാല്‍പ്പത്തിരണ്ട് ലക്ഷത്തിന് മുകളിലാണ് ഇതുവരെ , 1,019,632 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 25,461,373 ,ആയി, ചികിത്സയിലുള്ളവര്‍ 7,730,494 പേര്‍.
/sathyam/media/post_attachments/qiu5J8EOzxFvWJbUWBLR.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us