സൗദിയില്‍ കോവിഡ് ബാധിതരില്‍ 96 ശതമാനം പേരും രോഗമുക്തരായി, ഇന്നു നേരിയ വര്‍ദ്ധന പുതിയ കേസുകള്‍ 474, മരണം 19, ആകെ ചികിത്സയിലുള്ളത് 8,663 പേര്‍

author-image
admin
New Update

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 474 പേർ 500പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 96.03 ശതമാനമായി ഉയർന്നു. അതേസമയം 19 കോവിഡ് മരണവും  രേഖപെടുത്തി,  59 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മക്കയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

Advertisment

publive-image

സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ഒക്ടോബര് പതിമൂന്ന്‌ വരെ രാജ്യത്ത് ഇതുവരെ ആകെ 71,09,978 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 49,495 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി .

മദീന 58, യാമ്പു 37, ഹഫൂഫ് 29, റിയാദ് 29, ഹൈല്‍ 25 തുടങ്ങി സൗദിയിലെ 78 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 8,663 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 839 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 340,089 ഉം മരണ നിരക്ക് 5087 ഉം രോഗമുക്തി നേടിയവര്‍ 326,339 ആയി..

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി എപത്തിയൊന്ന് ലക്ഷം പിന്നിട്ടു ഇതുവരെ , 1,086,428,പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 28,637,960 ആയി. ചികിത്സയിലുള്ളവര്‍ 8,378,846 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ബ്രസീലും ഇന്ത്യയുമാണ്‌.

publive-image

Advertisment