സൗദിയില്‍ പുതിയ കേസുകള്‍ 381 , മരണം 16, രോഗമുക്തി 357 ആകെ ചികിത്സയിലുള്ളത് 8,487 പേര്‍, ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 844

author-image
admin
New Update

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 381 പേർ 357 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 96.00 ശതമാനമായി ഉയർന്നു. അതേസമയം 16 കോവിഡ് മരണവും 60 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മദീനയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

Advertisment

publive-image

സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ഒക്ടോബര് പതിനേഴ് വരെ രാജ്യത്ത് ഇതുവരെ ആകെ 74,03,020 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 48,884 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി

യാമ്പു 42, മക്ക 27, റിയാദ് 27 തുടങ്ങി സൗദിയിലെ 68 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 8,487 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 844 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 342.583 ഉം മരണ നിരക്ക് 5201 ഉം രോഗമുക്തി നേടിയവര്‍ 328,895 ആയി..

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി പിന്നിട്ടു. പിന്നിട്ടു ഇതുവരെ , 1,119,426, പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 30,153,660, ആയി. ചികിത്സയിലുള്ളവര്‍ 9,083,754 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യയും ബ്രസീലുമാണ്.

publive-image

Advertisment