സൗദിയില്‍ ഇന്ന്‍ പുതിയ കേസുകള്‍ 402. ആകെ കോവിഡ് ബാധിതര്‍ 347,282. പേര്‍ ഇതില്‍ 96.13 ശതമാനം പേരും രോഗമുക്തരായി.

author-image
admin
New Update

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 402 പേർ 433 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 96.13 ശതമാനമായി ഉയർന്നു. അതേസമയം 19 കോവിഡ് മരണവും സ്ഥിരീകരിച്ചു. 59 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മദീനയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

Advertisment

publive-image

സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ഒക്ടോബര്‍ മുപ്പത്തിയൊന്ന് വരെ രാജ്യത്ത് ഇതുവരെ ആകെ 8.00,1276 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 56,255 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി

കൂടുതല്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്ത നഗരങ്ങള്‍, റിയാദ് 44, ഹൈല്‍ 33, മക്ക 32, യാമ്പു 24,തുടങ്ങി സൗദിയിലെ 66  നഗരങ്ങളിലാണ്. 8,038 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 776 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 347,282 ഉം മരണ നിരക്ക് 5402 ഉം രോഗമുക്തി നേടിയവര്‍ 333,842 ആയി..

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി അറുപത് ലക്ഷം പിന്നിട്ടു ഇതുവരെ, 1,195,616 , പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 33,307,461 ആയി. ചികിത്സയിലുള്ളവര്‍ 11,515,020 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യയും ബ്രസീലുമാണ്.

publive-image

Advertisment