സൗദിയില്‍ തിങ്കളാഴ്ച 381 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. രോഗമുക്തരായവര്‍ 436 പേര്‍

author-image
admin
New Update

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 381 പേർ 436 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 96.15 ശതമാനമായി ഉയർന്നു. അതേസമയം 17 കോവിഡ് മരണവും സ്ഥിരീകരിച്ചു. 72 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മദീനയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

Advertisment

publive-image

സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. നവംബര്‍ രണ്ട് വരെ രാജ്യത്ത് ഇതുവരെ ആകെ 8.097,534 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 44,840 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി

കൂടുതല്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്ത നഗരങ്ങള്‍, മക്ക 49, റിയാദ് 37, യാമ്പു 22, ജിദ്ദ 18, തുടങ്ങി സൗദിയിലെ 69 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 7,928 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 755 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 348,037 ഉം മരണ നിരക്ക് 5437 ഉം രോഗമുക്തി നേടിയവര്‍ 334,672 ആയി..

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലര കോടി പിന്നിട്ടു ഇതുവരെ, , 1,206,809 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 33,805,992 ആയി. ചികിത്സയിലുള്ളവര്‍ 11,920,466 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യയും ബ്രസീലുമാണ്.

publive-image

Advertisment