റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 436 പേർ 465 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 96.15 ശതമാനമായി ഉയർന്നു. അതേസമയം 17 കോവിഡ് മരണവും സ്ഥിരീകരിച്ചു. 69 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദിലാണ്കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
/sathyam/media/post_attachments/XmSNxyObl0J1eT2sHo2p.jpg)
സൗദിയില്‍ നിലവില്‍ ആക്ടിവ് കോവിഡ് കേസുകള്‍ നിലവിലുള്ള പ്രധാന നഗരങ്ങള്‍ ഇവയാണ് റിയാദ്: 841, ദമ്മാം: 568, ഹുഫുഫ്: 597, അൽ മദീന അൽ മുനവറ:520, ജിസാൻ: 347, യാമ്പു 203, മക്ക അൽ മുഖറാമ: 274, മുബ്രാസ് 316, എന്നിങ്ങനെ സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. നവംബര്‍ ആറു വരെ രാജ്യത്ത് ഇതുവരെ ആകെ 83,95130 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 61,866 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി
കൂടുതല്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരങ്ങള്‍, മദീന 68, മക്ക 32, യാമ്പു 25 ബുറയിദ 22 തുടങ്ങി സൗദിയിലെ 72 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 7,783 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 736 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 349,822 ഉം മരണ നിരക്ക് 5506 ഉം രോഗമുക്തി നേടിയവര്‍ 336,533 ആയി..
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി തൊണ്ണൂറ്റി ഒന്ന് ലക്ഷം പിന്നിട്ടു ഇതുവരെ, , 1,241,251, പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 35,045,315 ആയി. ചികിത്സയിലുള്ളവര്‍ 12,855,972 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യയും ബ്രസീലുമാണ്.
/sathyam/media/post_attachments/L89g9LifB39Cs2M3hkmu.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us